Sunday, September 11, 2011

വളരെ ചെറിയ പെണ്‍കുട്ടികള്‍ (Very Young Girls) 2007

സംവിധാനം : ഡേവിഡ് ഷ്വിസ്ഗള്‍ & നീന അല്‍വാരസ്
വര്‍ഷം: 2007 



ന്യു യോര്‍ക്കിലെ മനുഷ്യ വില്പനയുടെ കഥ പറയുന്ന ഡോക്യുമെന്‍ററി ആണിത് . പതിമൂന്നും പതിനാലും വയസ്സുള്ള അമേരിക്കന്‍ പെണ്‍കുട്ടികളെ പ്രലോഭിപിച്ചും പീഡിപ്പിച്ചുമാണ് ഇടനിലക്കാര്‍ മാംസ വിപണിയില്‍ വിറ്റഴിക്കുന്നത് . അഭിനേതാക്കളല്ല , യഥാര്‍ത്ഥ പെണ്‍കുട്ടികളും പിമ്പുകളുമാണ് ഡോക്യുമെന്ററിയില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നത് . നമ്മുടെ കണ്‍ മുന്‍പില്‍ നടക്കുന്ന വ്യഭിചാരം , ലൈംഗീക ചൂഷണം , മനുഷ്യ വില്‍പ്പന എന്നിവ സംബന്ധിച്ച് സമൂഹത്തിനും നിയമ വ്യവസ്ഥക്കും മാധ്യമങ്ങള്‍ക്കും ഉള്ള കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരുമെന്നാണ് ചിത്രത്തിന്റെ നിര്‍മിതാക്കള്‍ പ്രതീക്ഷിക്കുന്നത് .
മനുഷ്യ മാംസ കച്ചവടം , അമേരിക്കയില്‍ നടക്കുന്നത് പോലെ നമ്മുടെ നാട്ടിലും നടക്കുന്നുണ്ട് . വളരെ ചെറിയ പെണ്‍കുട്ടികള്‍ വരെ പീഡിപ്പിക്കപെടുന്നതിന്റെയും വിറ്റഴിക്കപ്പെടുന്നതിന്റെയും വാര്‍ത്തകള്‍ പത്ര ദൃശ്യ മാധ്യമങ്ങളില്‍ വരുന്നത് അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. എയിട്സിന്റെയും അന്ധ വിശ്വാസത്തിന്റെയും ഈ കാലഘട്ടത്തില്‍  'വളരെ ചെറിയ പെണ്‍കുട്ടികള്‍ക്ക് ' വലിയ മാര്‍ക്കറ്റ്  ആണത്രേ. 'സദാചാരം' പ്രസംഗിക്കുന്ന മതങ്ങളും സമുദായ സംഘടനകളും സാമൂഹിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമൂഹവും എല്ലാം ഇതില്‍ കുറ്റവാളികള്‍ ആണ് . ശര്‍ക്കര കുടത്തില്‍ കൈ ഇടുന്നവര്‍ മാത്രമല്ല അവര്‍ .

No comments:

Post a Comment